Latest NewsKeralaNews

സീറ്റിൽ നിന്നും മാറി ഇരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം: വനിതാ ടിടിഇയെ ആക്രമിച്ച് യാത്രക്കാരൻ

കോഴിക്കോട്: വനിതാ ടിടിഇയ്ക്ക് നേരെ ആക്രമണം നടത്തി യാത്രക്കാരൻ. സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് വനിതാ ടിടിഇയ്ക്ക് നേരെ അക്രമണം അഴിച്ചുവിട്ടത്. പാലക്കാട് സ്വദേശിനി രജിതയ്ക്കു നേരെയാണ് ആക്രമണം നടന്നത്. മംഗളൂരു- ചെന്നൈ എ്കസ്പ്രസിലാണ് സംഭവം നടന്നത്. വയോധികനായ യാത്രക്കാരൻ ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടന്നത്.

Read Also: ‘ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ശബ്ദത്തെ അടിച്ചമർത്താനാണ് മോദിയുടേയും അമിത് ഷായുടേയും പൊലീസ് ശ്രമിക്കുന്നത്’:എം.എ ബേബി

വടകരയ്ക്കും കൊയിലാണ്ടിയ്ക്കും ഇടയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ജനറൽ ടിക്കറ്റ് എടുത്ത വയോധികൻ റിസർവേഷൻ കോച്ചിലിരുന്നാണ് യാത്ര ചെയ്തത്. റിസർവ് ചെയ്ത യാത്രക്കാർ എത്തിയപ്പോൾ ടിടിഇ വയോധികനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതാണ് തർക്കത്തിന് കാരണം. വീണ്ടും ആവശ്യം ഉന്നയിച്ചപ്പോൾ വയോധികൻ ടിടിഇയുടെ മുഖത്ത് അടിച്ചു.

കോച്ചിൽ നിന്ന് ഇറങ്ങുന്നതിനിടെ വയോധികൻ വീണ്ടും ടിടിഇയുടെ മുഖത്തടിച്ചു. തുടർന്ന് യാത്രക്കാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Read Also: ലോണെടുത്ത പണത്തെ ചൊല്ലി തർക്കം: പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button