AlappuzhaKeralaNattuvarthaLatest NewsNews

ലോണെടുത്ത പണത്തെ ചൊല്ലി തർക്കം: പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി പിടിയില്‍

ആലപ്പുഴ കാളാത്ത് തടിക്കൽ വീട്ടിൽ നിഖിലിനെ(29) ആണ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: വിവാഹ ആവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി അറസ്റ്റില്‍. ആലപ്പുഴ കാളാത്ത് തടിക്കൽ വീട്ടിൽ നിഖിലിനെ(29) ആണ് അറസ്റ്റ് ചെയ്തത്. ബാഗ്ലൂർ മജിസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Read Also : ‘അവള്‍ എല്ലാം ആസ്വദിക്കുകയായിരുന്നു’; ഒരുദിവസം പ്രായമുള്ള കുഞ്ഞിനെയും കൊന്നു, ഓരോ കൊലപാതകവും അവൾ ആസ്വദിച്ചു

ഡൽഹിയിലേക്ക് പോകുന്നതിനായി ബാഗ്ലൂരിൽ നിന്നും ട്രെയിൻ ടിക്കറ്റ് എടുത്തിരുന്ന പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രാജേഷിനൊപ്പം സി പി മാരായ അനിൽകുമാർ സി ജി, ഗിരീഷ് എസ്, റോബിൻസൺ എം എം, ദിലീപ് കെ എസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ബാഗ്ലൂരിൽ താമസിച്ച് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ എത്തിച്ച പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button