കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ നികുതിവെട്ടിപ്പ് ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. സേവനങ്ങൾക്കായി സിഎംആർഎൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്റെ ടാക്‌സ് വീണ വിജയന്റെ കമ്പനി വെട്ടിച്ചു എന്നും 1.72കോടി വാങ്ങിയപ്പോൾ ഒരു സേവനവും നൽകിയിട്ടില്ല എന്നാണ് ടാക്‌സ് വിഭാഗം കണ്ടെത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
സേവനം സുതാര്യമായിരുന്നു വെങ്കിൽ 18 ശതമാനം ഐജിഎസ്‌ടി അടച്ചതിന്റെ രേഖ ഹാജരാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയെ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. സിപിഎം സംസ്ഥാന നേതൃത്വം വീണ വിജയന്റെ കമ്പനിയുടെ സെക്യുരിറ്റി പണിയാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പരിഹസിച്ചു. ഇപ്പോൾ കണ്ടത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്ത്രീകൾക്ക് പരിക്ക്
നിലവിൽ 1.72 കോടി രുപയുടെ ആരോപണമാണ് വീണ വിജയന്റെ കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്. നിലവിൽ ആരോപണമുയർന്ന തുകയേക്കാൾ കൂടുതൽ തുക വീണ വിജയൻ പലഘട്ടങ്ങളിലായി കൈപറ്റിയിട്ടുണ്ട്. അതിന് മുമ്പ് തന്നെ രണ്ട് ഘട്ടങ്ങളിലായി എകദേശം 52 ലക്ഷം രൂപ വീണ വിജയൻ ശശീധരൻ കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്ന് കൈപറ്റിയിരിക്കുന്നു എന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു.
‘വീണ വിജയൻ തന്റെ പേഴ്‌സണൽ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാവണം. വിദേശ പണം സ്വീകരിക്കുന്നുണ്ടെങ്കിൽ സർവീസ് എക്‌സ്‌പോർട്ട് അടയ്ക്കണമെന്നാണ് നിയമം. എന്നാൽ, ഈ പുറത്തുനിന്ന് കൈപ്പപറ്റിയ പണത്തിൽ സർവീസ് എക്‌സ്‌പോർട്ട് അടച്ചിട്ടില്ല,’ മാത്യു കുഴൽനാടൻ ആരോപിച്ചു.
Post Your Comments