ThiruvananthapuramLatest NewsKeralaNattuvarthaNews

ദേശീയ പതാക വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം:43കാരൻ പിടിയിൽ

കിളിമാനൂർ കുന്നുമ്മേൽ തെക്കേവിള വീട്ടിൽ സഞ്ചു(43)വിനെയാണ് അറസ്റ്റ് ചെയ്തത്

കിളിമാനൂർ: ദേശീയ പതാക വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കിളിമാനൂർ കുന്നുമ്മേൽ തെക്കേവിള വീട്ടിൽ സഞ്ചു(43)വിനെയാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ലോകത്തിലെ ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്തി ഇന്ത്യയിലെ ഈ നഗരം, അറിയാം പുതിയ കണക്കുകൾ

ഇയാൾ 2021 ഡിസംബറിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥി മൊഴി നൽകി. കുന്നുമ്മേൽവെച്ചാണ് വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലു​മെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്ന കുട്ടി വിവരം രഹസ്യമാക്കി വച്ചു. പിന്നീട് വിദ്യാർത്ഥിയെ വഴിയിൽ കാണുമ്പോഴെല്ലാം പ്രതി ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമം നടത്തുകയും കുട്ടി ഇതിൽ നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയുമായിരുന്നു.

തുടർന്ന്, ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് സഹോദരിക്ക് വേണ്ടി പതാക വാങ്ങാൻ കിളിമാനൂരിലെ ഒരു കടയിലെത്തിയപ്പോൾ പുറകേ എത്തിയ പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഇംഗിതത്തിന് വഴങ്ങാതിരുന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥിയെ തടഞ്ഞുവച്ചത് കണ്ട് സുഹൃത്തുക്കൾ ഓടിയെത്തിയതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന്, വിദ്യാർത്ഥി പീഡന വിവരം സുഹൃത്തുക്കളോട് പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ കിളിമാനൂർ സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയും റൗഡി പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ളയാളുമാണ്. പ്രതി​യെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button