കാശ്മീരിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തെയും ഭാഗമായ കുങ്കുമപ്പൂവ് കൂടുതൽ രാജ്യങ്ങളിലേക്ക് ഉടൻ കയറ്റുമതി ചെയ്യും. റിപ്പോർട്ടുകൾ പ്രകാരം, പുതുതായി 60 രാജ്യങ്ങളിലേക്കാണ് കാശ്മീരി കുങ്കുമപ്പൂവിന്റെ രുചി എത്തുക. കാശ്മീരിലെ പുതിയ കയറ്റുമതി നയത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ രാജ്യങ്ങളിലേക്ക് കാശ്മീരി കുങ്കുമപ്പൂവ് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. കയറ്റുമതി ആരംഭിക്കുന്നതിനാൽ കുങ്കുമപ്പൂവിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാനാകും.
കാശ്മീരി കുങ്കുമപ്പൂവിന് ആവശ്യക്കാർ കൂടുതലുള്ള 60 രാജ്യങ്ങളെ സർക്കാർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറിൽ പുതിയ കയറ്റുമതി നയം പ്രാബല്യത്തിൽ വരുന്നതോടെ ഈ 60 രാജ്യങ്ങളിലേക്കും കാശ്മീരി കുങ്കുമപ്പൂവ് എത്തും. കയറ്റുമതിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതോടെ, ആഗോളതലത്തിൽ വൻ തോതിൽ കുങ്കുമപ്പൂവ് വിറ്റഴിക്കാൻ സാധിക്കുന്നതാണ്.
Also Read: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: മൂന്നുകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
സമുദ്രനിരപ്പിൽ നിന്ന് 1,600 മീറ്റർ മുതൽ 1,800 മീറ്റർ വരെ ഉയരത്തിലാണ് കാശ്മീരി കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നത്. മറ്റു രാജ്യങ്ങളിൽ കൃഷി ചെയ്യുന്ന കുങ്കുമപ്പൂവിനെ അപേക്ഷിച്ച് രുചിയിലും നിറത്തിലും കാശ്മീരി കുങ്കുമപ്പൂവ് വ്യത്യസ്ഥമാണ്. നിലവിൽ, ജമ്മുകാശ്മീരിലെ പാംപോർ, ബുദ്ഗാം, ശ്രീനഗർ, കിഷ്ത്വാർ എന്നിവിടങ്ങളിലാണ് കുങ്കുമപ്പൂവ് പ്രധാനമായും കൃഷി ചെയ്യുന്നത്.
Post Your Comments