തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്‌സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് വഴി അവസരം. നഴ്‌സിങ്ങിൽ ബിഎസ്‌സിയോ പോസ്റ്റ് ബിഎസ്‌സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും അനിവാര്യമാണ്. ഇതിനായുളള അഭിമുഖങ്ങൾ 2023 ഓഗസ്റ്റ് 28 മുതല് 31 വരെ ചെന്നൈയിൽ നടക്കും.
Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവില കുറയ്ക്കുമോ?; വ്യക്തത വരുത്തി കേന്ദ്രമന്ത്രി ഹർദീപ് പുരി
വിശദമായ സിവി, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നിലവിൽ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാർ കാർഡിന്റെയും, പാസ്സ്‌പോർട്ടിന്റെയും കോപ്പി, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ അയക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾക്കായുളള വിശദമായ വിജ്ഞാപനം നോർക്ക റൂട്ട്‌സിന്റെയും (www.norkaroots.org) എൻഐഎഫ്എൽ (www.nifl.norkaroots.org) ന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്സ്) ബന്ധപ്പെടാവുന്നതാണ്.
Post Your Comments