KeralaLatest NewsNews

സംസ്ഥാനത്ത് വോട്ടർ പട്ടികയുടെ പുതുക്കലിന് തുടക്കമായി, സെപ്റ്റംബർ 23 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചും, പേര് ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഫോറം അഞ്ചിലാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്

സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു. 2023 ജനുവരി ഒന്നിന് യോഗ്യത തീയതിയായി നിശ്ചയിച്ച ശേഷമുള്ള പുതുക്കലാണ് ആരംഭിച്ചത്. യോഗ്യത തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ, അതിനു മുൻപോ 18 വയസ് തികഞ്ഞ വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി സെപ്റ്റംബർ 23 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അതേസമയം, സെപ്റ്റംബർ 8-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

sec.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നാലിലും, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോറം ആറിലും, ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുന്നതിന് ഫോറം ഏഴിലുമാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷ അയക്കുമ്പോൾ അപേക്ഷകർക്ക് കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിംഗ് നോട്ടീസ് ലഭിക്കുന്നതാണ്.

Also Read: ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു, ഡി ബൂസ്റ്റർ പ്രക്രിയ ഇന്ന് നടക്കും

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചും, പേര് ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഫോറം അഞ്ചിലാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് അപേക്ഷയുടെ പ്രിന്റൗട്ടിൽ പ്രേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം തപാൽ മുഖാന്തരമോ, നേരിട്ടോ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കണം. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ അതാത് സെക്രട്ടറിമാരും, മുൻസിപ്പൽ കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button