തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിന്റെ ക്ഷണം. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് ഗവര്‍ണറെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി ക്ഷണിച്ചത്. ക്ഷണിക്കാനെത്തിയ മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ഓണക്കോടിയും സമ്മാനിച്ചു.
തലസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ക്കു ക്ഷണിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
കഴിഞ്ഞ ഓണം അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണു ഗവര്‍ണര്‍ ആഘോഷിച്ചത്. അടുത്തദിവസം ഡല്‍ഹിക്കു തിരിക്കുന്ന ഗവര്‍ണര്‍ ഓണത്തിനു മുന്‍പു കേരളത്തില്‍ മടങ്ങിയെത്തും.
Post Your Comments