
അമരാവതി: തിരുപ്പതിയില്‍ ഭീതി പരത്തിയ രണ്ടാമത്തെ പുലിയെയും വനംവകുപ്പ് അധികൃതർ പിടികൂടി. വനംവകുപ്പ് ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്.
കഴിഞ്ഞയാഴ്ച തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ആറ് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പിന്നീട് കുട്ടിയെ ആക്രമിച്ച പുലി കെണിയിലായിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് വീണ്ടും പുലിയെ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ പുലിയാണ് ഇപ്പോള്‍ പിടിയിലായത്.
അതേസമയം, കുട്ടിയെ പുലി ആക്രമിച്ചതിന് പിന്നാലെ സ്ഥലത്ത് തീര്‍ഥാടകര്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഗാര്‍ഡിന്റെ അകമ്പടിയോടെ സംഘങ്ങളായി മാത്രമാണ് നിലവില്‍ ഇവിടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നത്.
Post Your Comments