Latest NewsNattuvarthaNewsIndia

പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന് കെട്ടിടത്തിൽ ഒളിപ്പിച്ചു: 19കാരനും സുഹൃത്തും അറസ്റ്റിൽ

ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്

ചെന്നൈ: പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന് കെട്ടിടത്തിൽ ഒളിപ്പിച്ച സംഭവത്തിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

Read Also : പ്രതിയില്‍ നിന്ന് 60,000 രൂപയുടെ പേന കൈക്കലാക്കിയെന്ന് പരാതി: കേരള പൊലീസിന് നാണക്കേട്

തമിഴ്നാട്ടിലെ മധുരയിലാണ് ക്രൂരസംഭവം നടന്നത്. ഫാർമസി വിദ്യാർത്ഥിയായ ​ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ ചൊവ്വാഴ്ച തർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇരുവരോടുമുള്ള വൈരാ​ഗ്യം തീർക്കാൻ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയും ചെയ്തു. സമീപത്തു നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുണശീലനും സുഹൃത്ത് റിഷികുമാറും അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button