Latest NewsIndiaNews

നെഹ്റു അറിയപ്പെട്ടിരുന്നത് പ്രവര്‍ത്തികളിലൂടെ: മ്യൂസിയത്തിന്റെ പേരുമാറ്റിയതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പേരില്‍ മാത്രമല്ല, അദ്ദേഹം ചെയ്ത പ്രവര്‍ത്തികളിലൂടെയാണ് അറിയപ്പെട്ടിരുന്നതെന്ന് രാഹുല്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാണ് കേന്ദ്രം പുനര്‍നാമകരണം ചെയ്തത്. ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തിലാണ് പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Read Also: പുതുപ്പള്ളി തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി

ജൂണ്‍ പകുതിയോടെ എന്‍എംഎംഎല്‍ സൊസൈറ്റി വിളിച്ച പ്രത്യേക യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചത്. സൊസൈറ്റി വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പുതിയ പേരില്‍ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തിമ അനുമതി ലഭിച്ചതായും അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button