Latest NewsNewsIndia

പ്രളയഭീതിയിൽ ഹിമാചൽ പ്രദേശ്: ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു, മരണസംഖ്യ 71 കവിഞ്ഞു

സംസ്ഥാനത്താകെ 10,000 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ രേഖപ്പെടുത്തിയത്

ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 71 പേരാണ് മരിച്ചത്. കൂടാതെ, പ്രളയക്കെടുതിയിൽ ഇരുപതോളം പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മലയോര മേഖലകളിലും, താഴ്‌വരകളിലും താമസിക്കുന്ന പ്രദേശവാസികളെ ഇതിനോടകം ഹെലികോപ്റ്റർ മുഖാന്തരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നിലവിൽ, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയുടെയും, കര-വ്യോമസേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ പ്രളയ സാധ്യത ഇനിയും നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്താകെ 10,000 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഭക്ര, പോങ് അണക്കെട്ടുകളിൽ നിന്നും അധിക ജലം തുറന്നുവിട്ടതിനാൽ പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ് നഗർ ജില്ലകൾ വെള്ളത്തിനടിയിലായിട്ടുണ്ട്.അതേസമയം, ഉത്തരാഖണ്ഡിൽ നേരിയ തോതിൽ മഴ ശ്രമിച്ചതിനാൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ബദരിനാഥ്- കേദാർനാഥ് പാത ഉടൻ ഗതാഗത യോഗ്യമാക്കുന്നതാണ്.

Also Read: ഒടുവിൽ ട്വീറ്റ് ഡെക്കും റീബ്രാന്റ് ചെയ്ത് മസ്ക്, ഇനി അറിയപ്പെടുക ഈ പേരിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button