IdukkiKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് ക​ട​ത്ത് കേ​സ്: ര​ണ്ടാം പ്ര​തി​ക്ക് ക​ഠി​നത​ട​വും പിഴയും

നെ​യ്യാ​റ്റി​ൻ​ക​ര വി​ഴി​ഞ്ഞം ഹൗ​സ് ന​ന്പ​ർ 228-ൽ ​പ​ന​നി​ന്ന​വി​ള​തൊ​ഴി​ച്ചി​ൽ സ​ഫ​റു​ള്ള ഖാ​നെ (32) ആ​ണ് കോടതി ശിക്ഷിച്ചത്

തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് നാ​ലു വ​ർ​ഷം ക​ഠി​ന ത​ട​വും 50000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. നെ​യ്യാ​റ്റി​ൻ​ക​ര വി​ഴി​ഞ്ഞം ഹൗ​സ് ന​മ്പ​​ർ 228-ൽ ​പ​ന​നി​ന്ന​വി​ള​തൊ​ഴി​ച്ചി​ൽ സ​ഫ​റു​ള്ള ഖാ​നെ (32) ആ​ണ് കോടതി ശിക്ഷിച്ചത്. തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​ഹ​രി​കു​മാ​ർ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : അപ്പായെ കല്ലെറിഞ്ഞ ആളിന്റെ ഉമ്മയുടെ കയ്യിൽ നിന്നും കെട്ടിവെക്കാനുള്ള പണം: ഇതാണ് രാഹുൽ പറഞ്ഞ സ്‌നേഹത്തിന്റെ കട: ചാണ്ടി

2017 ജൂ​ണ്‍ അ​ഞ്ചി​ന് തൊ​ടു​പു​ഴ-മു​ട്ടം റൈ​ഫി​ൾ ക്ല​ബ് റോ​ഡി​ൽ നി​ന്ന് ഒ​രു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് ഇ​യാ​ൾ.

അ​ടി​മാ​ലി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന എം.​എ​സ്. ജ​നീ​ഷും സം​ഘ​വും ചേ​ർ​ന്ന് പി​ടികൂ​ടി​യ കേ​സി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന കെ.​പി. ജീ​സ​ണ്‍ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി എ​ൻ​ഡി​പി​എ​സ് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​രാ​ജേ​ഷ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button