KeralaLatest NewsNews

പ്രതിയില്‍ നിന്ന് 60,000 രൂപയുടെ പേന കൈക്കലാക്കിയെന്ന് പരാതി: കേരള പൊലീസിന് നാണക്കേട്

പാലക്കാട്: പ്രതിയില്‍ നിന്ന് വിലപിടിപ്പുള്ള പേന പൊലീസ് കൈക്കലാക്കിയെന്ന് പരാതി. തൃത്താല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് എതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കി. തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ നല്‍കിയത്.

Read Also: നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ആറുപേർ മരിച്ചു: ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

നടപടി ആവശ്യപ്പെട്ട് നോര്‍ത്ത് സോണ്‍ ഐ.ജിക്ക് എസ് പി കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്ന് എസ്എച്ച്ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന ജി ഡിയില്‍ എന്‍ട്രി ചെയ്യുകയോ തിരിച്ചുനല്‍കുകയോ ചെയ്തില്ല. വിഷയത്തില്‍ പ്രതിയായ ഫൈസല്‍ നല്‍കിയ പരാതിയിലാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button