ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യം നിലവില്‍ ചന്ദ്രനുചുറ്റുമുള്ള 153 കിലോമീറ്റര്‍ x 163 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് ഉള്ളത്. ലാന്‍ഡിംഗ് സൈറ്റിന്റെ തിരഞ്ഞെടുപ്പായിരിക്കും അടുത്ത പ്രധാന ഘട്ടം. ലാന്‍ഡിംഗ് ഏരിയ വിപുലീകരിക്കുകയും ചന്ദ്രയാന്‍-2 സമയത്ത് നിശ്ചയിച്ചിരുന്ന 500 ചതുരശ്ര മീറ്ററിനുപകരം 4 കിലോമീറ്റര്‍ x 2.4 കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശമായി ഇസ്രോ പുതുക്കി നിശ്ചയിച്ചിരുന്നു. ലാന്‍ഡിംഗ് ശ്രമം കൂടുതല്‍ ലളിതമാക്കാനാണ് ഈ തീരുമാനം.
Read Also: അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് വാക്സീൻ മാറി കുത്തിവെച്ചു: നഴ്സിന് സസ്പെൻഷൻ, സംഭവം പാലക്കാട്
ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ജലം, മഞ്ഞ്, ധാതുക്കള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തും. വിജയിച്ചാല്‍, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പഴയ സോവിയറ്റ് യൂണിയന്‍, യുഎസ്, ചൈന എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.
Post Your Comments