കോട്ടയം: മലയാളി നല്ല രീതിയിൽ ഓണമുണ്ണും എന്നത് ഈ സർക്കാറിന്റെ ഗ്യാരണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടിണി വരുന്നു എന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Read Also: അയ്യങ്കാളി: അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ നവോത്ഥാന നായകൻ
ഈ തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിൽ പ്രയാസം ഇല്ല. കേന്ദ്രം സംസ്ഥാനത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അവസ്ഥയാണ്. ഇതിനെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്ത് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വിശദമാക്കി.
Post Your Comments