KeralaLatest NewsNews

അയ്യങ്കാളി: അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ നവോത്ഥാന നായകൻ

സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ നവോത്ഥാന നായകരിൽ ഒരാളാണ് അയ്യങ്കാളി. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയിൽ 1863 ഓഗസ്റ്റ് 28നാണ് അയ്യൻകാളി ജനിച്ചത്. കുട്ടിക്കാലത്ത് കാളി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

Read Also: സ്ത്രീകൾക്കെതിരായ അക്രമം പ്രതിരോധിക്കുന്നതിൽ പൊതുജനാഭിപ്രായ രൂപീകരണം നിർണായകം: ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി

ചുറ്റുംനടമാടിയ ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യൻങ്കാളിയുടേത്. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ ഒറ്റക്കായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. പിന്നീട് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരു ഏറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു ഇതിലൂടെ അയ്യൻകാളി ഉദ്ദേശിച്ചത്.

അയ്യങ്കാളിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. 1893 ൽ നടന്ന വില്ലുവണ്ടി യാത്രയും കേരള ചരിത്രത്തിലെ സുപ്രധാന അദ്ധ്യായമാണ്.

അയ്യങ്കാളിയായിരുന്നു 1905 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത്. കൃഷിഭൂമിയിൽ പണിയെടുക്കുന്ന കർഷക തൊഴിലാളികൾ ദുരിതക്കയത്തിലായെങ്കിലും സമരത്തിൽ നിന്ന് പിന്മാറിയില്ല. ഒടുവിൽ അടിയറവ് പറഞ്ഞ ജന്മികൾക്ക് കർഷകത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വന്നു.

സാമൂഹികമായി പിന്നാക്കം നിന്ന തന്റെ ജനതയുടെ ക്ഷേമത്തിന് വേണ്ടി 1905 ൽ അദ്ദേഹം സാധുജനപരിപാലന സംഘം രൂപീകരിച്ചു. എന്നാൽ, സാധുജന പരിപാലനസംഘം ഒരു സമുദായ സംഘടനയായിരുന്നില്ല. നീതി നിഷേധിക്കപ്പെട്ട മുഴുവൻ ജനങ്ങളുടെയും അത്താണിയായി അദ്ദേഹം സംഘത്തെ ഉപയോഗിച്ചു. 1941 ജൂൺ 18 നാണ് അയ്യങ്കാളി അന്തരിച്ചത്. സമൂഹത്തിന്റെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് അദ്ദേഹം വിടച്ചൊല്ലിയത്.

Read Also: സഞ്‍ജുവിനെ കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്: വിമർശനവുമായി മുൻ പാക് താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button