കണ്ണൂര്‍: മണിപ്പൂരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമമാണെന്ന് അഭിപ്രായപ്പെട്ട് തലശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ‘മണിപ്പൂരില്‍ സൈന്യം പോലും നിസ്സഹായരായി നില്ക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ് പീഡിപ്പിക്കുന്നവര്‍ക്കൊപ്പമാണ്. ത്രിവര്‍ണ പതാകയിലെ നിറങ്ങള്‍ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാല്‍ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വര്‍ഗീയ വാദം എന്നാണ് പറയേണ്ടത്’, പാംപ്ലാനി വ്യക്തമാക്കി.
Read Also: നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരെയും അദ്ദേഹം പ്രതികരിച്ചു.
‘മണിപ്പൂര്‍ പ്രശ്നത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ ആത്മാര്‍ഥതയില്ല. ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 100 ദിവസത്തിലധികമായി ഓഫായിക്കിടക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ യഥേഷ്ടം കള്ളൊഴുക്കുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത്. പുതിയ മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം’, അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments