KottayamNattuvarthaLatest NewsKeralaNews

മാസപ്പടി വിവാദം: ഒന്നാം പ്രതി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് കള്ളന് കഞ്ഞി വെക്കുകയാണെന്ന് കെ സുരേന്ദ്രന്‍

കോട്ടയം: മാസപ്പടി വിവാദത്തില്‍ ഇരുമുന്നണികളും ഒളിച്ചുകളി നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് പിച്ചും പേയും പറയുകയാണെന്നും വ്യവസായങ്ങള്‍ നടത്തുന്നതിനുള്ള തടസ്സം നീക്കാനാണ് മാസപ്പടി കൊടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് കള്ളന് കഞ്ഞി വെക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

ബജ്രംഗ്ദളിനെ നിരോധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

ജയരാജന്‍ മാസപ്പടിയുടെ ആശാനാണെന്നും പാവപ്പെട്ട പെണ്‍കുട്ടിക്ക് മാസാമാസം വ്യക്തിപരമായി ഒരു കാശും കമ്പനിക്ക് വേറെ കാശുമാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിനെ ആക്രമിക്കാന്‍ പാവപ്പെട്ട പെണ്‍കുട്ടിയെ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന ഇപി ജയരാജന്റെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് സുരേന്ദ്രന്റെ ഇക്കാര്യം ചോദിച്ചത്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ‘വിജയ വിജയ വിജയ’ എന്നു വിളിച്ച് പിണറായി വിജയന് ഭജഗോവിന്ദം നടത്തുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button