Latest NewsKeralaNews

കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങുന്നു: ഗതാഗത മന്ത്രിയുമായി സംഘടനാ നേതാക്കൾ ഇന്ന് ചർച്ച നടത്തും

ശമ്പളം മുടക്കത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളായ ഐഎൻടിയുസിയും, സിഐടിയുവും ഈ മാസം 26ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്

കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിൽ വീണ്ടും അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി സംഘടനാ നേതാക്കൾ. ഓഗസ്റ്റ് പകുതി കഴിഞ്ഞിട്ടും കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ ശമ്പള വിതരണത്തിനായി 30 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും ഈ തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് ആക്ഷേപം. അതേസമയം, ഇത് സംബന്ധിച്ച ഫയൽ സെക്രട്ടറി ധനകാര്യ വിഭാഗത്തിൽ നിന്ന് ഇതുവരെ നീങ്ങിയിട്ടില്ല. ചില ഉദ്യോഗസ്ഥർ മനപ്പൂർവ്വം വൈകിപ്പിക്കുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് സംഘടനാ നേതാക്കളുമായി ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. ഓണത്തിന് മുൻപ് തന്നെ ജൂലൈ മാസത്തെ കുടിശ്ശിക വിതരണം ചെയ്യാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണത്തോടനുബന്ധിച്ചുള്ള ബോണസ്, അഡ്വാൻസ്, ഉത്സവബത്ത എന്നിവ ലഭിക്കാനിടയില്ലെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ. കൂടാതെ, ഓണം പരിഗണിച്ച് ഓഗസ്റ്റ് മാസത്തെ ശമ്പളം മുൻകൂറായി നൽകാനുള്ള സാധ്യതയും കുറവാണ്.

Also Read: ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ മുളപ്പിച്ചെടുത്ത സസ്യമായ വെറ്റില ചടങ്ങുകളിൽ ഒഴിച്ചു കൂടാനാവാത്തതായതിന് പിന്നിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button