KeralaLatest NewsNews

ഓണത്തിന് മുൻപ് കൈത്തറി തൊഴിലാളികൾക്ക് മൂന്നു മാസത്തെ വേതനം നൽകും: വ്യവസായ മന്ത്രി

തിരുവനന്തപുരം: കൈത്തറി തൊഴിലാളികൾക്ക് നൽകാനുള്ള വേതനത്തിൽ മൂന്നു മാസത്തെ വേതനം ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇതുസംബന്ധിച്ച ഫയൽ ഒപ്പിട്ടുകഴിഞ്ഞു. ഓണത്തിന് മുമ്പ് തന്നെ തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, തിരുവനന്തപുരം കൈത്തറി വികസന സമിതി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അനന്തപുരി ഓണം കൈത്തറി മേള പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കുളത്തിൽ ചാടി ആത്മഹത്യ ചെയ്യും മുൻപ് വിഷ്ണുപ്രിയ തന്റെ ആത്മഹത്യ കുറിപ്പിൽ എഴുതിയതിങ്ങനെ

കൈത്തറി മേഖലയിൽ പരമാവധി വൈവിധ്യവൽക്കരണം നടപ്പാക്കി, മത്സരക്ഷമത വർധിപ്പിച്ചു മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് സർക്കാർ നയമെന്ന് വ്യവസായമന്ത്രി പറഞ്ഞു. വിവിധ ഡിസൈനുകൾ ഇറക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒക്ടോബറിൽ കൊച്ചിയിൽ ഡിസൈനർ കോൺക്ലേവ് സംഘടിപ്പിക്കും. കൈത്തറി, കയർ, ഹാൻഡിക്രാഫ്റ്റ്സ് മേഖലയിലെ പ്രഗൽഭ ഡിസൈനർമാർ പങ്കെടുക്കും. കൈത്തറി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്തമാസം ലഭിക്കും. റിപ്പോർട്ട് ലഭിച്ചശേഷം മേഖലയിലെ സംഘങ്ങൾ, തൊഴിലാളികൾ, കയറ്റുമതിക്കാർ എന്നിവരുമായി ചർച്ച ചെയ്തു ബാക്കി കാര്യങ്ങൾ തീരുമാനിക്കും. പരമാവധി കൈത്തറി മേഖലയെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

ചേന്ദമംഗലൂർ കൈത്തറി ഗ്രാമത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും ഗ്രാമത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഈ വർഷം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേളയുടെ ആദ്യ വില്പന മന്ത്രി രാജീവ് നിർവഹിച്ചു. പരിപാടിയിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. കൈത്തറി മേഖലയിൽ സമഗ്ര സംഭാവന നൽകിയ എസ് വിശ്വംഭരൻ, ജി മധു എന്നിവർക്ക് മന്ത്രി അനിൽ ഉപഹാരം നൽകി. വിവിധ കൈത്തറി സംഘങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ ഗതാഗതമന്ത്രി ആന്റണി രാജു പുറത്തിറക്കി. കൈത്തറി ആൻഡ് വസ്ത്ര ഡയറക്ടർ അനിൽകുമാർ കെ. എസ്, വാർഡ് കൗൺസിലർ സിമി ജ്യോതിഷ്, എം എം ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

Read Also: ‘എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബിസനസ്സും ബന്ധുക്കള്‍ കൈയടക്കി’: ഗുരുതര ആരോപണവുമായി നൗഷാദിന്റെ മകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button