MalappuramLatest NewsKeralaNattuvarthaNews

ബംഗളൂരുവില്‍ ബൈക്കപകടം: മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ഇലക്‌ട്രോണിക് സിറ്റിയിലുണ്ടായ അപകടത്തിൽ തിരൂര്‍ ബി.പി അങ്ങാടി പൈങ്ങോട്ടില്‍ അബ്ദുല്‍ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്

മലപ്പുറം: ബംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. ഇലക്‌ട്രോണിക് സിറ്റിയിലുണ്ടായ അപകടത്തിൽ തിരൂര്‍ ബി.പി അങ്ങാടി പൈങ്ങോട്ടില്‍ അബ്ദുല്‍ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. മുസമ്മില്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചെങ്കിലും തലയിടിച്ച്‌ റോഡിലേക്ക് വീണ മുസമ്മിലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിക്കുകയായിരുന്നു.

Read Also : കേന്ദ്രസർക്കാർ കശ്മീരിലെ മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുത്തി: അഭിനന്ദനവുമായി മനുഷ്യാവകാശ പ്രവർത്തക ഷെഹ്‌ല റാഷിദ്

മുസമ്മലിന്‍റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച തന്നെ നാട്ടിലെത്തിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗളുരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു മുസമ്മില്‍. മുബഷീറയാണ് സഹോദരി. ഖബറടക്കം ഇന്ന് ബി.പി അങ്ങാടി ജുമാമസ്ജിദില്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button