Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

ദ കശ്മീർ ഫയൽസിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ വാക്‌സിൻ വാർ’: റിലീസിന് ഒരുങ്ങുന്നു

After The Kashmir Files, Vivek Agnihotri's 'The Vaccine War': Gearing up for release

മുംബൈ: ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദ വാക്‌സിൻ വാർ’ റിലീസിന് ഒരുങ്ങുന്നു. ഐആം ബുദ്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ പല്ലവി ജോഷിയും അബിഷേക് അഗർവാൾ ആർട്ടുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്തു വിട്ടു.

നിർമ്മാതാവായ പല്ലവി ജോഷി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊവാക്‌സിൻ നിർമിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളാണ് ടീസറിൽ കാണുന്നത്. ഒരു യഥാർത്ഥ കഥയായിരിക്കും ചിത്രം പറയുന്നത് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയിരുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 28നാണ് റിലീസ് ചെയ്യുക.

കാ​ലി​ല്‍ ക​യ​ര്‍ കു​രു​ങ്ങി: മ​ത്സ്യ​ത്തൊഴി​ലാ​ളി വ​ള്ള​ത്തി​ല്‍​ നി​ന്ന് വീ​ണ് മ​രി​ച്ചു

നാനാ പടേകർ, പല്ലവി ജോഷി, റെയ്മ സെൻ, അനുപം ഖേർ, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹൻ കൗപുർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിവ്, കന്നഡ, ഉറുദു എന്നിവയുൾപ്പെടെ പത്തിൽ അധികം ഭാഷകളിൽ ദ വാക്‌സിൻ വാർ റിലീസ് ചെയ്യും. ഫൈനൽ മിക്‌സിംഗ് കഴിയാറായെന്നാണ് ചിത്രത്തിന്റെ സംവിധായകൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button