KollamNattuvarthaLatest NewsKeralaNews

ഹോൺ മു​ഴ​ക്കി​യ​തി​ന് യു​വ​തിയുടെ കാ​ർ ര​ണ്ടം​ഗ​സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്തു: അറസ്റ്റിൽ

മ​ങ്ങാ​ട് അ​ഖി​ൽ ഡെ​യ്​​ലി​ൽ അ​ഖി​ൽ രൂ​പ്(24), മ​ങ്ങാ​ട്​ ജി​യോ നി​വാ​സി​ൽ ജെ​മി​നി ജ​സ്റ്റി​ൻ(24) എ​ന്നി​വ​രാണ് അറസ്റ്റിലായത്

അ​ഞ്ചാ​ലും​മൂ​ട്: കൊ​ല്ലം ബൈ​പാ​സി​ൽ വാ​ഹ​ന​ത്തി​ന്റെ ഹോ​ൺ മു​ഴ​ക്കി​യ​തി​ന് യു​വ​തി ഓ​ടി​ച്ചി​രു​ന്ന കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മ​ങ്ങാ​ട് അ​ഖി​ൽ ഡെ​യ്​​ലി​ൽ അ​ഖി​ൽ രൂ​പ്(24), മ​ങ്ങാ​ട്​ ജി​യോ നി​വാ​സി​ൽ ജെ​മി​നി ജ​സ്റ്റി​ൻ(24) എ​ന്നി​വ​രാണ് അറസ്റ്റിലായത്. അ​ഞ്ചാ​ലും​മൂ​ട്​ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന്​ ക​ട​വൂ​ർ ബൈ​പാ​സിൽ ആയിരുന്നു സംഭവം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഞ്ജ​ലി ര​ഘു​നാ​ഥ​ന്റെ വാ​ഹ​ന​മാ​ണ് ആ​ക്ര​മി​ച്ച​ത്. യാ​ത്ര​ക്കി​ടെ ക​ട​വൂ​രി​ൽ സി​ഗ്​​ന​ൽ ​ക​ണ്ട്​ അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്​ പി​റ​കി​ലാ​യാ​ണ്​ അ​ഞ്ജ​ലി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​നം നി​ർ​ത്തി​യി​ട്ട​ത്.

Read Also : ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ഖർഗെ, കണ്ണിനു സുഖമില്ലെന്ന് വിശദീകരണം, എഐസിസി ആസ്ഥാനത്ത് സജീവം

സി​ഗ്​​ന​ൽ മാ​റി​യി​ട്ടും മു​ന്നി​ൽ റോ​ഡി​ൽ കു​റു​കെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ മാ​റ്റാ​തി​രു​ന്ന​തോ​ടെ അ​ഞ്ജ​ലി ഹോ​ൺ മു​ഴ​ക്കി. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ അ​ഞ്ജ​ലി​യെ​യും കു​ടും​ബ​ത്തെ​യും അ​സ​ഭ്യം പ​റ​ഞ്ഞു. തു​ട​ർ​ന്ന്,​ യു​വ​തി വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത്​ പോ​യി. ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ന്​ പി​ന്നാ​ലെ എ​ത്തി​യ പ്ര​തി​ക​ൾ ഓ​വ​ർ​ടേ​ക്ക്​ ചെ​യ്ത്​ മു​ന്നി​ൽ വാ​ഹ​നം ക​യ​റ്റി ത​ട​ഞ്ഞു​നി​ർ​ത്തി. തു​ട​ർ​ന്ന്​, യു​വ​തി​യു​ടെ കാ​റി​ന്​ മു​ക​ളി​ൽ ചാ​ടി​ക്ക​യ​റു​ക​യും മു​ന്നി​ലെ ഗ്ലാ​സ്‌ ച​വി​ട്ടി​ത്ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്​ അ​ഞ്ജ​ലി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​ഞ്ജ​ലി​യു​ടെ ഭ​ർ​ത്താ​വ് അ​മ​ൽ ഷേ​ഹു, ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ സ​മ​ൽ ഷേ​ഹു എ​ന്നി​വ​ർ ഈ ​സ​മ​യം വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ത​ന്നെ അ​ഖി​ൽ രൂ​പി​നെ​യും ജെ​മി​നി ജ​സ്റ്റി​നെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക​ൾ​ക്കെ​തി​രെ സ്ത്രീ​ക​ളെ ആ​ക്ര​മി​ക്ക​ൽ, സം​ഘം​ ചേ​ർ​ന്നു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടി​ട്ടു​ള്ള​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button