നമ്മുടെ കണ്ണൊക്കെ ചെറുതായി ചുവക്കുമ്പോള്‍ തന്നെ അത് ചെങ്കണ്ണാണോ എന്ന് സംശയിച്ച് ഭയപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ചെങ്കണ്ണിന്റെ പ്രധാന ലക്ഷണം കണ്ണിലെ ചുവപ്പ് തന്നെ ആണ്. കൂടാതെ ചെറിയ വേദന, ചൊറിച്ചില്‍, വീക്കം, കൂടുതലായി കണ്ണുനീരൊലിക്കുക, കണ്ണില്‍ പീളയടിയുക തുടങ്ങിയവയും പ്രധാന ലക്ഷണങ്ങളാണ്.
ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ കണ്‍പോളകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നത് കാണാം. ബാക്ടീരിയ മൂലമുണ്ടാകുന്ന ചെങ്കണ്ണ് രോഗത്തിലാണ് കട്ടിയുള്ള പഴുപ്പ്, പീള എന്നിവ കാണുന്നത്. ചെറിയ കുട്ടികളിലാണെങ്കില്‍ കണ്‍പോളകള്‍ വീര്‍ത്തിരിക്കുന്നതായും കാണാറുണ്ട്. ചികിത്സിച്ചാല്‍ മൂന്ന് മുതല്‍ ഏഴ് ദിവസം കൊണ്ട് രോഗശമനം ലഭിക്കും.
ചെങ്കണ്ണ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കണ്ണുകള്‍ക്കും ശരീരത്തിനും വിശ്രമം ആവശ്യമാണ്. ടിവി കാണുക, പുസ്തകം വായന തുടങ്ങിയവ നിര്‍ബന്ധമായും ഒഴിവാക്കുക.
കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുക. തീരെ ചെറിയ കുട്ടികള്‍ക്കാണെങ്കില്‍ പഞ്ഞിയോ തുണിയോ നനച്ച് കണ്ണുകള്‍ ഒപ്പിക്കൊടുക്കാവുന്നതാണ്.
കുട്ടികള്‍ ഉപയോഗിക്കുന്ന തൂവാല, തോര്‍ത്ത്, ബെഡ്ഷീറ്റ് തുടങ്ങിയവ മറ്റാരും ഉപയോഗിക്കാതെ ശ്രദ്ധിക്കുക.
ഇവ തിളച്ച ചൂടുവെള്ളത്തില്‍ കഴുകിയെടുക്കാന്‍ ശ്രദ്ധിക്കുക.
വെയില്‍ കൊള്ളുന്നതും, പുക, പൊടി തുടങ്ങിയവയും ഒഴിവാക്കുക.
കുട്ടികള്‍ വെയിലത്ത് കളിക്കുന്നത് ഈ അവസരത്തില്‍ നിരുത്സാഹപ്പെടുത്തണം.
Post Your Comments