
കൊച്ചി: മോഷണത്തിന് തയാറെടുക്കുന്നതിനിടെ പിടിയിലായ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു. പട്രോളിംഗിനിടയിൽ രാത്രി 11 മണിയോടെ പറവൂർ മുൻസിപ്പൽ ജംഗ്ഷൻ ഭാഗത്ത് നിന്നുമാണ് ഇവർ പിടിയിലായത്. ചേർത്തല അമ്പനാട്ട് വീട്ടിൽ മഹേഷ് (46), അരൂർ അറക്കപ്പറമ്പത്ത് സേതു രാജ് (54), പെരുമ്പാവൂർ പഴയിടത്ത് അൽത്താഫ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മഹേഷ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. മോഷ്ടിക്കാനുള്ള കമ്പിയും മറ്റും ഇവർ സഞ്ചരിച്ച കാറിൽ നിന്നും കണ്ടെടുത്തു. അൽത്താഫിന്റെ കൈയില്‍ നിന്നും കഞ്ചാവും കണ്ടെടുത്തു. എസ്ഐ പിഡി ജയകുമാർ, സിപിഒമാരായ കെകെ കൃഷ്ണലാൽ, കെപി മിനിഷ്, ടിപി ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments