കണ്ണൂർ: സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നു എന്നും സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത് എന്നും ആരോപണവുമായി തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി. പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പുർ പ്രശ്നത്തിൽ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ആത്മാർഥതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പുരിലേതു ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ലെന്നും ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമമാണ് അവിടെ നടക്കുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘മണിപ്പുരിൽ സൈന്യം പോലും നിസ്സഹായരായി നിൽക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സ് പീഡിപ്പിക്കുന്നവർക്കൊപ്പമാണ്. ത്രിവർണ പതാകയിലെ നിറങ്ങൾ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാൽ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വർഗീയ വാദം എന്നാണ് പറയേണ്ടത്,’ മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
Post Your Comments