KeralaLatest NewsIndiaNews

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മനുഷ്യക്കടത്ത്, ആസൂത്രകൻ മുഹമ്മദ് കുട്ടി; വടക്കഞ്ചേരിയില്‍ നാലംഗ സംഘം പിടിയില്‍

പാലക്കാട്: ജോലി വാഗ്ദാനം നൽകി മനുഷ്യക്കടത്ത് നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. വടക്കഞ്ചേരിയില്‍ ആണ് സംഭവം. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്ന സംഘമാണ് പോലീസ് പിടിയിലായത്. തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 28 നാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി യുവാവ് പോലീസിൽ പരാതി നൽകിയത്. ഭർത്താവിന്റെ പരാതിയില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വെച്ച് യുവതിയെ കണ്ടെത്തുകയും ചെയ്തു.

ഇവരെ വിശദമായ കൗണ്‍സിലിംഗിന് വിധേയയാക്കിയതോടെയാണ് മനുഷ്യക്കടത്ത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതികളെ തമിഴ്‌നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്ന നാലംഗ സംഘമാണ് യുവതിയെ തമിഴ്‌നാട്ടിലെത്തിച്ചത്. യുവതിയുടെ മൊഴി പ്രകാരം നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് സംഘം വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായി. വീട്ടുജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 40,000 രൂപ അഡ്വാന്‍സ് നല്‍കിയെന്നും, തമിഴ്‌നാട് എത്തിയപ്പോള്‍ മറ്റൊരു യുവാവിന് തന്നെ വില്‍പ്പന നടത്തിയെന്നും യുവതി പോലീസിനു മൊഴി നല്‍കി.

മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത വടക്കഞ്ചേരി സ്വദേശി മണി, മുഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പം, ഏജന്റുമാരായി പ്രവര്‍ത്തിച്ച വടക്കഞ്ചേരി സ്വദേശിനി ബല്‍ക്കീസ്, ഗോപാലന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button