Latest NewsKeralaNews

വികസനം വരാന്‍ പുതുപ്പളിയില്‍ ബിജെപി ജയിക്കണം: അല്‍ഫോണ്‍സ് കണ്ണന്താനം

കോട്ടയം: ലിജിന്‍ ലാല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ സുപരിചിതനെന്ന് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ നാടിന് ഗുണം ചെയ്യുന്നില്ല. കേന്ദ്രത്തിന്റെ വികസനം വരാന്‍ പുതുപ്പളിയില്‍ ബിജെപി ജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘ പുതുപ്പള്ളി ഏറ്റവും മോശമായ മണ്ഡലം, നിക്ഷേപങ്ങള്‍ വന്നിട്ടില്ല. മണ്ഡലത്തിലെ വികസന മുരടിപ്പും സര്‍ക്കാരിനെതിരായ അഴിമതികളും ചര്‍ച്ചയാക്കും. വളരെ മിടുക്കനായ ചെറുപ്പക്കാരനാണ് ലിജിന്‍. അദ്ദേഹം മികച്ച വിജയം കാഴ്ചവയ്ക്കും’, കണ്ണന്താനം ചൂണ്ടിക്കാട്ടി.

Read Also: യു​വാ​വിനെ ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കിയ നിലയിൽ കണ്ടെത്തി

ചാണ്ടി ഉമ്മനും ജെയ്ക്കും ഇതുവരെ മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ല. കേരളത്തിന് പുറത്തും കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ഒരേ തട്ടിലാണ്. പിന്നെ എന്തിനാണ് രണ്ട് സ്ഥാനാര്‍ത്ഥികളെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.

അതേസമയം, മാധ്യമ ഉടമകളുടെ രാഷ്ട്രീയ താത്പര്യമാണ് മാസപ്പടി വിവാദത്തിന് പിന്നിലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മാസപ്പടിയില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് വിശദീകരിച്ചതിന് പുറത്ത് മറ്റൊന്നും പറയാനില്ലെന്നും 2021 ലെ തെരഞ്ഞെടുപ്പ് ഫലം ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള തിരിച്ചടിയാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button