കോട്ടയം: പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളന്‍ മാത്രമേയുള്ളൂവെന്നും അത് വിശുദ്ധ ഗീവര്‍ഗീസ് മാത്രമാണെന്നും സിപിഎം നേതാവ് ജെയ്ക് സി തോമസ്. കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമെല്ലാം അത് അങ്ങനെയാണെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക്കിനെ തിരഞ്ഞെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ പ്രസ്താവന.
‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സിപിഎം കാണുന്നത് വ്യക്തികള്‍ തമ്മിലുള്ള മല്ലയുദ്ധമെന്ന നിലയില്ല. മറിച്ച് ആശയധാരകള്‍ തമ്മിലുള്ള പോരാട്ടമായാണ്. അതില്‍ ജനത്തിന് ഹിതകരമായത് തെരഞ്ഞെടുക്കും. 2016ന് ശേഷം ഇടതുമുന്നണിയുടെ രാഷ്ട്രീയമുന്നേറ്റം കണക്കിലെടുത്താണ് പുതുപ്പള്ളിയില്‍ ഇടതുമുന്നണിക്ക് അനൂകൂലമായ സാഹചര്യമുണ്ടെന്ന് പറയുന്നത്. അത് പഞ്ചായത്ത്, നിയസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളനെ ഉളളൂ. അത് കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും എല്ലാം അങ്ങനെയാണ്. ആ പുണ്യാളന്റെ പേര് വിശുദ്ധ ഗീവര്‍ഗീസ് എന്നാണ്. മറിച്ചൊരു അഭിപ്രായം നിങ്ങള്‍ക്കുണ്ടോ? കോണ്‍ഗ്രസുകാര്‍ക്കോ, മറ്റാര്‍ക്കെങ്കിലും ഉണ്ടോയെന്നും ജെയ്ക് ചോദിച്ചു.
Post Your Comments