Latest NewsKerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി ബിജെപി, മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് ദേശീയ ജനറൽ സെക്രട്ടറി 

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ബിജെപി. ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ ദാസ് അഗർവാളിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ കവലകളിലെ കടകളിലോരോന്നും കയറിയായിരുന്നു ഇന്നത്തെ പ്രചാരണം. മഹിളാ മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറിമാരായ ജ്യോതി ബിനു, വിദ്യാ സുദീപ്, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് മിനർവ്വാ മോഹൻ, മണർകാട് പഞ്ചായത്ത് അംഗമായ സിന്ധു അനിൽകുമാർ, വിവിധ മണ്ഡലം സെക്രട്ടറിമാർ, ജില്ലാ ഭാരവാഹികൾ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. വരും ദിവസങ്ങളിൽ പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ കവലകളിലെയും കടകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്.

മണ്ഡലത്തിൽ ക്യാമ്പ് ചെയ്തുള്ള പ്രവർത്തനമാണ് രാധാ മോഹൻ ദാസ് അഗർവാൾ നടത്തുന്നത്. ദേശീയ ജനറൽ സെക്രട്ടറിയായ ശേഷം പുതുപ്പള്ളിയിൽ എത്തിയ അദ്ദേഹം, കഴിഞ്ഞ പത്ത് ദിവസമായി പാർട്ടിയുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ദേശീയ തലത്തിലെ ബിജെപി യുടെ മുൻ നിര നേതാക്കളിൽ ഒരാൾ, ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഇത്രയേറെ ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിയ്ക്കുന്നത് ആദ്യമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യം പാർട്ടിയുടെ ദേശീയ നേതൃത്വം നൽകുന്നുണ്ടെന്ന സൂചനയാണിത്. ബിജെപിയ്ക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലമായിട്ടു പോലും വലിയ ശ്രദ്ധ നേതാക്കൾ മണ്ഡലത്തിന് നൽകുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ തുടങ്ങി പ്രമുഖരായ എല്ലാ നേതാക്കളും മണ്ഡലത്തിൽ സജീവമായി പ്രവർത്തിയ്ക്കുന്നു. ബൂത്ത് തലത്തിൽ വീടുകളോരോന്നും സന്ദർശിച്ച് വോട്ടർമാരെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ അടുക്കുന്തോറും ശക്തമായ ത്രികോണ മത്സരത്തിൻ്റെ പ്രതീതി മണ്ഡലത്തിലുണ്ട്. കഴിഞ്ഞ തവണത്തേക്കൾ കൂടുതൽ വോട്ടുകൾ ഇത്തവണ സമാഹരിയ്ക്കുമെന്നാണ് ബിജെപി ക്യാമ്പിൻ്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button