
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സംവാദം സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ മരിച്ച ഉമ്മന്‍ ചാണ്ടിയെ സിപിഎം ഭയപ്പെടുന്നു. അതിനാൽ അവര്‍ എന്ത് സംസാരിച്ചാലും അവസാനം ഉമ്മന്‍ ചാണ്ടിയിലെത്തും. ഉമ്മന്‍ ചാണ്ടിയെ സിപിഎം വേട്ടയാടിയത് പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
പത്താന്‍കോട്ട് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു
‘ഇടതു മുണണി സ്ഥാനാര്‍ത്ഥി പരസ്യ സംവാദത്തിന് തയ്യാറായാല്‍ യുഡിഎഫ് ചാണ്ടി ഉമ്മനെ തന്നെ അയക്കാം. ഏഴ് വര്‍ഷത്തെ പിണറായി ഭരണവും ഇന്നത്തെ സാഹചര്യവും ചര്‍ച്ചയാക്കാം. കെട്ടിടനികുതി, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, ഇന്ധനസെസ് എല്ലാം വര്‍ധിപ്പിച്ചു. രൂക്ഷമായ വിലക്കയറ്റമാണ്. സപ്ലൈകോ പൂട്ടാന്‍ പോവുകയാണ്. മാവേലി സ്റ്റോറിലെന്നും ഒരു സാധനം പോലുമില്ല. ജനം പൊറുതിമുട്ടി നില്‍ക്കുകയാണ്. ഇതെല്ലാം പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും,’ വിഡി സതീശന്‍ വ്യക്തമാക്കി.
Post Your Comments