ErnakulamKeralaNattuvarthaLatest NewsNews

ടയര്‍ പൊട്ടി: നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം

ചിറ്റാറ്റുകര സ്വദേശി വിനോജിന്റെ കാറിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത്

പറവൂര്‍: ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം. ചിറ്റാറ്റുകര സ്വദേശി വിനോജിന്റെ കാറിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത്. പെരുമ്പടന്ന കവലയ്ക്ക് സമീപമായിട്ടാണ് അപകടം നടന്നത്. ഹൈക്കോടതി സര്‍ക്കാര്‍ പ്ലീഡറുടെ കാറിന്റെ വലതുവശത്തെ ടയറാണ് ഓട്ടത്തിനിടെ പൊട്ടിയത്. ‍

Read Also : സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറെന്ന് വിഡി സതീശന്‍

ഇന്നലെ വൈകിട്ട് നാലരയോടെ പറവൂരില്‍ നിന്നും ചെറായിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാര്‍ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുൻ സീറ്റില്‍ ഇരുന്നിരുന്ന ആളുടെ കൈക്ക് പരിക്കേറ്റു. മറ്റ് യാത്രക്കാര്‍ക്ക് പരിക്കില്ല.

അപകടമുണ്ടായതിനെ തുടര്‍ന്ന്, ഏകദേശം ഒന്നര മണിക്കുറോളം ചെറായി പറവൂര്‍ റോഡില്‍ കെ എം കെ കവല മുതല്‍ പെരുമ്പട പാലം വരെ ഗതാഗത തടസം നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button