നാദാപുരം: ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ, നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകള്‍ പ്രകാരം, വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ സുരേഷിനെയാണ് ശിക്ഷിച്ചത്. പിഴ സംഖ്യ മുഴുവന്‍ അതിജീവിതയ്ക്കു നല്‍കണം.
നാമൊരുത്തരും തുല്യ പൗരന്മാരാണ്: നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയിൽ തുല്യ അവസരങ്ങളുണ്ടെന്ന് രാഷ്ട്രപതി
2018-19 വര്‍ഷങ്ങളിലായി പലതവണയാണ് പെണ്‍കുട്ടിയെ പ്രതി ഉപദ്രവിച്ചത്. കുട്ടി മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഘട്ടത്തിലാണ് നരിപ്പറ്റയില്‍ വീട്ടില്‍വച്ച് പീഡിപ്പിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതമാണ് കഠിന തടവ്. പ്രോസിക്യൂഷനു വേണ്ടി 18 സാക്ഷികളെ ഹാജരാക്കിയ കേസില്‍ 15 രേഖകള്‍ തെളിവിനായി സമര്‍പ്പിച്ചു. പ്രതിയെ മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.
Post Your Comments