Latest NewsNewsIndia

രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു: നാല് ജവാന്‍മാര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര

ഡല്‍ഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. സിആര്‍പിഎഫിലെ സൈനികരായിരുന്ന ദിലീപ് കുമാര്‍ ദാസ്, രാജ്കുമാര്‍ യാദവ്, ബബ്ലു രാഭ, ശംഭു റോയ് എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കി ആദരിക്കുന്നത്.

2021ല്‍ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സേനാംഗങ്ങളാണ് നാലുപേരും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അഗ്‌നിരക്ഷാ സേന മെഡലിന് കേരളത്തില്‍നിന്ന് കെടി ചന്ദ്രന്‍ അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ അര്‍ഹത നേടി.

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്: കെഎസ്‌യു നേതാവ് അടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ആകെ 76 സേനാ മെഡലുകളാണ് 77-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രഖ്യാപിച്ചത്. കരസേനയിലെ ഒമ്പതുപേരും കേന്ദ്ര പൊലീസ് സേനയിലെ രണ്ടുപേരും ശൗര്യചക്രയ്ക്ക് അര്‍ഹരായി. അഞ്ചുപേര്‍ക്ക് മരണാനന്തര ബഹുമതിയാണ്. പാരച്യൂട്ട് റെജിമെന്റിലെ മേജര്‍ എ രഞ്ജിത്ത് കുമാറിന് ബാര്‍ ടു സേന മെഡലും വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡര്‍ ജിഎല്‍ വിനീതിന് വായുസേന മെഡലും ലെഫ്റ്റനന്റ് കേണല്‍ ജിമ്മി തോമസിന് മെന്‍ഷന്‍ ഇന്‍ ഡെസ്പാച്ചസും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button