AlappuzhaKeralaNattuvarthaLatest NewsNews

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

പട്ടണക്കാട് കാളിവീട് മോഹനന്‍ ചെട്ടിയാരാണ് (50) മരിച്ചത്

ചേര്‍ത്തല: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. പട്ടണക്കാട് കാളിവീട് മോഹനന്‍ ചെട്ടിയാരാണ് (50) മരിച്ചത്.

Read Also : കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐയും, ശബരിമലയിൽ വരാനൊരുങ്ങുന്ന മാറ്റം ഇതാണ്

ദേശീയ പാതയില്‍ പട്ടണക്കാട് ബിഷപ്പൂര്‍ സ്‌കൂളിന് സമീപം ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന മോഹനനെ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മോഹനനെ ഇടിച്ച കാറില്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വിദേശ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിൽ ഒന്നാമതെത്തി ഗുജറാത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ

മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ബീന. മക്കള്‍: അഖില്‍ മോഹന്‍, ആയുഷ് മോഹന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button