കൊട്ടാരക്കര: അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. കോട്ടാത്തല മൂഴിക്കോട് ഗോപ ഭവനിൽ ഗോപകുമാർ – ഡയാന (സുജ) ദമ്പതികളുടെ ഏകമകൻ സിദ്ധാർഥ് (ഒമ്പത്) ആണ് മരിച്ചത്. കോട്ടാത്തല എൽ പി എസ് ലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
Read Also : ലക്ഷ്മി അമ്മാൾ വീണ്ടും തനിച്ചായി; വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ദമ്പതികളെ മരണം വേർപിരിച്ചു
ഇന്നലെ രാവിലെ 7.30 ഓടെ കോട്ടാത്തല ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. കുട്ടിയെ കോട്ടാത്തല തണ്ണീർ പന്തൽ ക്ഷേത്രത്തിൽ ചെണ്ട പഠിപ്പിക്കുന്നതിനായി അമ്മ സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്നു. റോഡു മുറിച്ചു കടക്കുന്നതിനിടെ പുത്തൂർ ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വന്ന സ്വകാര്യ ബസ് ഇടിയ്ക്കുകയായിരുന്നു. കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടർന്ന്, തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ ഡയാന ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദേശത്തുള്ള അച്ഛൻ ഗോപകുമാർ നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും. സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments