![](/wp-content/uploads/2023/08/untitled-197.jpg)
തൃശൂർ: നാല് വർഷം മുൻപ് വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ദമ്പതികളെ മരണം വേർപിരിച്ചു. രാമവർമപുരം വൃദ്ധസദനത്തിൽ വച്ച് വിവാഹിതരായ ദമ്പതികളിൽ ഭർത്താവ് അന്തരിച്ചു. ഇവിടുത്തെ അന്തേവാസിയായിരുന്ന കൊച്ചനിയൻ ആണ് അന്തരിച്ചത്. മൃതദേഹം പതിനൊന്നരയ്ക്ക് ലാലൂർ ശ്മശാനത്തിൽ സംസ്‌കരിക്കും. 2019 ഡിസംബർ 28നായിരുന്നു കൊച്ചനിയനും ലക്ഷ്മി അമ്മാളും വിവാഹിതരായത്.
ലക്ഷ്മി അമ്മാളുടെ ആദ്യ ഭർത്താവ് ജി.കെ.കൃഷ്ണയ്യർ എന്ന സ്വാമി 25 വർഷം മുൻപ് മരണപ്പെട്ടിരുന്നു. 22 വർഷത്തെ തനിച്ചുള്ള ജീവിതത്തിന് ശേഷമായിരുന്നു ലക്ഷ്മി അമ്മാൾ കൊച്ചനിയന്റെ തന്റെ ജീവിതത്തിലേക്ക് കൂട്ടുപിടിച്ചത്. മുൻ മന്ത്രി വി എസ് സുനിൽകുമാറായിരുന്നു വധുവിന്റെ കൈ പിടിച്ചു നൽകിയത്. അന്നത്തെ മേയർ അജിത വിജയനായിരുന്നു വധുവിനെ താലവുമായി മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. അന്തേവാസികൾ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താലാണ് താലിമാല വാങ്ങിയത്.
Post Your Comments