
പത്താന്‍കോട്ട്: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. പഞ്ചാബിലെ പത്താന്‍കോട്ട് ജില്ലയിലെ സിംബല്‍ സാകോള്‍ ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കീഴടങ്ങാനുള്ള നിര്‍ദ്ദേശം അവഗണിച്ചതോടെ ഇയാള്‍ക്ക് നേരെ സൈന്യം വെടിവെക്കുകയായിരുന്നു. പുലര്‍ച്ചെ അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ബിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു.
‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’ : വിനായകനെ വിമർശിച്ച യുവതിയ്ക്ക് മറുപടിയുമായി ആരാധകർ
തുടർന്ന്, സൈന്യം നുഴഞ്ഞുകയറ്റക്കാരനെ കണ്ടെത്തി. ഇയാളോട് കീഴടങ്ങാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇയാള്‍ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടെന്നും ബിഎസ്എഫ് അറിയിച്ചു. ഓഗസ്റ്റ് 11 ന്, തരണ്‍ തരണ്‍ ജില്ലയിലെ അതിര്‍ത്തിയിലും ഒരു പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചിരുന്നു.
Post Your Comments