Latest NewsNewsIndiaEntertainmentKollywood

ലഹരിമരുന്ന് നല്‍കി മയക്കിയശേഷം പീഡിപ്പിച്ചു: യുവതിയുടെ പരാതിൽ നടൻ പിടിയിൽ

‘സ്വയം ക്രഷി’യിലെ നായകനും സംവിധായകനും നിര്‍മാതാവുമാണ് വീരേന്ദ്രബാബു.

പീഡനക്കേസില്‍ തെന്നിന്ത്യൻ നടൻ അറസ്റ്റിൽ. രണ്ടു വര്‍ഷം മുന്‍പ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച്‌ ലഹരിമരുന്ന് നല്‍കി മയക്കിയശേഷം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഈ കേസിലാണ് കന്നഡ നടനും സംവിധായകനുമായ വീരേന്ദ്രബാബു അറസ്റ്റിലായത്.

read also: മാസപ്പടി വിവാദം, വെള്ളം തൊടാതെ വിഴുങ്ങി സിപിഎം: ആരോപണങ്ങളെ നേരിടാനൊരുങ്ങി നേതാക്കള്‍

36 വയസ്സുകാരിയാണ് നടനെതിരെ പരാതി നല്‍കിയത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതായും പരാതിയിൽ യുവതി ആരോപിക്കുന്നു. കൂടാതെ, 15 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും തട്ടിയെടുത്തതായും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും അപഹരിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

2011ല്‍ പുറത്തിറങ്ങിയ ‘സ്വയം ക്രഷി’യിലെ നായകനും സംവിധായകനും നിര്‍മാതാവുമാണ് വീരേന്ദ്രബാബു.

shortlink

Related Articles

Post Your Comments

Related Articles


Back to top button