ഒരാള്‍ ഡോറില്‍, രണ്ടുപേര്‍ റൂഫില്‍: ചുരത്തില്‍ യുവാക്കളുടെ സാഹസികയാത്ര, പിഴ

താമരശ്ശേരി: ചുരത്തിലൂടെ അപകടകരമായ രീതിയില്‍ കാര്‍യാത്ര നടത്തിയ യുവാക്കള്‍ക്ക് പിഴ. ഡോറിന്റെ ഗ്ലാസ് താഴ്ത്തി അതില്‍ ആളിരുന്നായിരുന്നു കാറില്‍ യുവാക്കള്‍ ചുരം കയറിയത്. കാറിന്റെ സണ്‍റൂഫ് തുറന്ന് ഒരു യുവാവും യുവതിയും നില്‍ക്കുകയും ചെയ്തിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് കാര്‍.

കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളും മറ്റു വാഹനങ്ങളും വലതുവശത്തിരിക്കുന്ന യുവാവിന് സമീപത്തുകൂടി കടന്നുപോകുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവത്തില്‍ അപകടകരമായ നിലയില്‍ കാറോടിച്ച ഡ്രൈവര്‍ക്ക് ഹൈവേ പോലീസ് 1000 രൂപ പിഴ ചുമത്തി. ലക്കിടിയില്‍ വച്ചാണ് കാറിന് പിഴയിട്ടത്. താമരശ്ശേരി ഹൈവേ പോലീസ് എസ്ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഴ ചുമത്തിയത്. യാത്രക്കാര്‍ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

Share
Leave a Comment