തിരുവനന്തപുരം: മാവേലിക്കര തെക്കേക്കര ഭാഗത്തുള്ള വീട്ടിൽ എക്സൈസ് റെയ്ഡ്. 50 ലിറ്റർ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. ഈ വീട്ടിലെ താമസക്കാരിയായ ആശ, ചുനക്കര സ്വദേശി അഭിലാഷ് എന്നിവരെ പ്രതികളാക്കി കേസെടുത്തു. അഭിലാഷ് ഒളിവിലാണ്.
മാവേലിക്കര എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം പി ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ കൊച്ചുകോശി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കുമാർ, ഷിബു, പത്മകുമാർ, ബിനോയ്, ശ്യാം, വനിത സിവിൽ എക്സൈസ് ഓഫീസർ ബബിത രാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Read Also: പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ജെയ്ക്ക് സി തോമസിന് വേണ്ടി പ്രചാരണം നടത്താൻ മുഖ്യമന്ത്രി എത്തും
Post Your Comments