തിരുവനന്തപുരം: മാറനെല്ലൂരില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ബന്ധുക്കള്‍ കസ്റ്റഡിയില്‍. ഡേവിഡ് രാജ്, സാം രാജ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സാം ജെ വത്സലനാണ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍.
അതേസമയം, സാം ജെ വത്സലന്റെ മൃതദേഹമുളള ആശുപത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരും പോലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പോലീസ് പ്രതികളെ റിമാന്‍ഡ് ചെയ്യാത്തതിലും, പ്രതികളുടെ മൊഴി എടുക്കാത്തതിലുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. പ്രതികളില്‍ ഒരു സ്ത്രീ കൂടിയുണ്ട്.
ഇന്നലെ വൈകിട്ട് നെല്ലിമൂട്ടില്‍ വച്ചാണ് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ സാം കൊല്ലപ്പെട്ടത്. ബന്ധു വീട്ടിലേക്ക് പോയ സാമിനെ ബന്ധുക്കള്‍ കമ്പിപ്പാരകൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അഞ്ച് പേര് ചേര്‍ന്നാണ് അക്രമിച്ചതെന്ന് സാമിനൊപ്പം ഉണ്ടായിരുന്ന ശ്രീജിത്ത് എന്നയാള്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു.
Post Your Comments