കോഴിക്കോട്: കാറിന്റെ ഡോറിലിരുന്ന് താമരശേരി ചുരത്തിലൂടെ യാത്ര നടത്തിയ സംഘം പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്.
തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ചുരത്തിലൂടെ സാഹസിക യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് പൊലീസ് പിഴ ഈടാക്കി.
വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ സൺ റൂഫ് ഓപ്പൺ ചെയത് ആർത്ത് ഉല്ലസിച്ചും ഒരാൾ ഡോറിൽ ഇരുന്ന് കൈയും തലയും പുറത്തേക്ക് ഇട്ടുമായിരുന്നു യാത്ര. യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments