തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറ വേണമെന്നാണ് ശുപാര്‍ശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കേരളമൊട്ടാകെ ക്യാമറകള്‍ സ്ഥാപിച്ചതിലെ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്.
നിലവില്‍ നിരത്തുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി വാഹന യാത്രക്കാര്‍ ആ ഭാഗത്തെത്തിയാല്‍ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ നിയമ ലംഘനങ്ങളും നടക്കുന്നു. ഈ പഴുതടയ്ക്കാനാണ് പുതിയ സംവിധാനം കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നത്. ഒരു ജില്ലയില്‍ 10 ഡ്രോണെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ.
ഡ്രോണില്‍ ഘടിപ്പിച്ച ഒരു ക്യാമറയില്‍ തന്നെ വിവിധ നിയമലംഘനങ്ങള്‍ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുക. നിലവില്‍ 232 കോടി മുടക്കി സ്ഥാപിച്ച 726ല്‍ 692 ക്യാമറകള്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. ക്യാമറകള്‍ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളില്‍ നിയമലംഘനങ്ങള്‍ കുറവുണ്ടെന്നാണ് എംവിഡിയുടെ വിലയിരുത്തല്‍.
Post Your Comments