Latest NewsNewsTechnology

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ: നിയമലംഘനം നടത്തിയാൽ കാത്തിരിക്കുന്നത് കോടികളുടെ പിഴ

വ്യക്തിഗത വിവരങ്ങൾ ചോരുകയാണെങ്കിൽ ഉടൻ തന്നെ ഡാറ്റ പ്രൊട്ടക്ഷൻ ബോർഡിനെയും, വ്യക്തികളെയും വിവരമറിയിക്കേണ്ടതാണ്

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കേന്ദ്രസർക്കാർ രൂപം നൽകിയത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ, 10 മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിച്ച ശേഷം നിയമം പ്രാബല്യത്തിലാകുന്നതാണ്. കർശനമായ ചട്ടക്കൂടാണ് ഈ ബില്ലിന് നൽകിയിരിക്കുന്നത്. നിയമലംഘനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ കോടികളുടെ പിഴ ചുമത്തുന്നതാണ്. ഓൺലൈൻ കാലത്ത് വ്യക്തികളുടെ ഡാറ്റാ സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണ്.

വ്യക്തികളുടെ ഡിജിറ്റൽ ഡാറ്റ ദുരുപയോഗം ചെയ്യുന്ന, അല്ലെങ്കിൽ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് 250 കോടി രൂപ വരെ പിഴ ചുമത്തും. അതിനാൽ, ഉപഭോക്തൃ ഡാറ്റ അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അവ സംരക്ഷിക്കുന്നതിൽ പ്രത്യേക ഉത്തരവാദിത്വമുണ്ട്. വ്യക്തിഗത വിവരങ്ങൾ ചോരുകയാണെങ്കിൽ ഉടൻ തന്നെ ഡാറ്റ പ്രൊട്ടക്ഷൻ ബോർഡിനെയും, വ്യക്തികളെയും വിവരമറിയിക്കേണ്ടതാണ്. നിയമം അനുസരിച്ച്, കുട്ടികളുടെ ഡാറ്റ പ്രോസസ് ചെയ്യണമെങ്കിൽ രക്ഷിതാക്കളുടെ അനുമതി അനിവാര്യമാണ്. ഇനി മുതൽ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിലെ ചട്ടങ്ങൾ അനുസരിച്ച് മാത്രമേ, സ്ഥാപനങ്ങൾക്ക് രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യാനും, ശേഖരിക്കാനും സാധിക്കുകയുള്ളൂ.

Also Read: എഐ വിദ്യ ഉപയോഗിച്ച് കൂട്ടുകാരന്‍റെ വീഡിയോ കോൾ: മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി, ചിത്രം പുറത്ത് വിട്ട് പൊലീസ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button