ThrissurNattuvarthaLatest NewsKeralaNews

നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു

ചാലക്കുടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നായരങ്ങാടി സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്

തൃശൂർ: നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു. ചാലക്കുടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നായരങ്ങാടി സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്.

Read Also : പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് തന്നെയെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം: ജെയ്ക്കിന് ഹാട്രിക് തോൽവി കിട്ടുമെന്ന് മുരളീധരൻ

മുരിങ്ങൂർ ദേശീയപാതയിൽ ആണ് അപകടം നടന്നത്. ബൈക്കിൽ നിന്ന് ശ്രീഹരി 50 മീറ്റർ അകലെയാണ് തെറിച്ചുവീണത്. യുവാവ് തൽക്ഷണം മരിച്ചു. വിദ്യാർത്ഥി സഞ്ചരിച്ച ബൈക്കും ഹെൽമറ്റും തകർന്നു.

Read Also : വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികൾ റിസോർട്ടിലെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ

സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button