നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യത. മഴ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, ഇടുക്കി ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഇതാദ്യമായാണ് കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കുന്നത്.
ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ കാര്യമായ മഴ ലഭിക്കാത്തത് ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിലവിൽ, കേരള-കർണാക-തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
Post Your Comments