പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടിയ്ക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി

താലൂക്കാശുപത്രിയിൽ ആണ് സംഭവം

അങ്കമാലി: പനി ബാധിച്ചതിനെ തുടർന്ന്, രക്ത പരിശോധനക്കെത്തിയ ഏഴുവയസുകാരിക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി.

Read Also : ‘സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനങ്ങളാണ് 9 വർഷം കൊണ്ട് മോദി രാജ്യത്താകെ നടപ്പാക്കിയത്’

താലൂക്കാശുപത്രിയിൽ ആണ് സംഭവം. കുട്ടിയുടെ അമ്മ സമീപത്തു നിന്ന് മാറിയ സമയത്ത് മുറിയിൽ ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയോട് സ്റ്റാഫ് നഴ്‌സ് പൂച്ച മാന്തിയതാണോ എന്ന് ചോദിക്കുകയും, അതെ എന്ന് കുട്ടി മറുപടി പറഞ്ഞതോടെ ഇരു കൈകളിലും പേ വിഷബാധക്കുള്ള കുത്തിവയ്പ് നൽകിയെന്നുമാണ് ആരോപണം.

പനി മാറാതെ വന്നതോടെയാണ് സംഭവം പുറത്തായത്. വീട്ടുകാർ ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി.

Share
Leave a Comment