Latest NewsKeralaNews

അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ: കേരളത്തിൽ നിന്നും അർഹരായത് 9 പേർ

തിരുവനന്തപുരം: അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തിൽ നിന്ന് ഒൻപതുപേർ അർഹരായി. എസ്പിമാരായ ആർ ഇളങ്കോ, വൈഭവ് സക്‌സേന, ഡി ശിൽപ്പ, അഡീഷണൽ എസ് പി എം കെ സുൽഫിക്കർ, ഡിവൈ. എസ് പിമാരായ പി രാജ്കുമാർ, കെ ജെ ദിനിൽ, ഇൻസ്‌പെക്ടർമാരായ കെ ആർ ബിജു, പി ഹരിലാൽ, സബ് ഇൻസ്‌പെക്ടർ കെ സാജൻ എന്നിവർക്കാണ് മെഡൽ ലഭിച്ചത്.

Read Also: കേരളത്തിൽ 15 ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ, കൂടുതൽ വിവരങ്ങൾ അറിയാം

എസ് പി ആർ ഇളങ്കോ നിലവിൽ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ ടെക്‌നിക്കൽ ഇന്റലിജൻസ് വിഭാഗം എസ് പിയാണ്. കൊല്ലം റൂറൽ, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവിയായിരുന്നു. വൈഭവ് സക്‌സേന നിലവിൽ കാസർഗോഡ് ജില്ലാ പോലീസ് മേധാവിയാണ്. പോലീസ് ആസ്ഥാനത്ത് എ എ ഐജിയായും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ജോലി നോക്കി. ഡി ശിൽപ്പ ഇപ്പോൾ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി, വനിതാ ബറ്റാലിയൻ കമാണ്ടന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

എം കെ സുൽഫിക്കർ നിലവിൽ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ് പിയാണ്. നെടുമങ്ങാട്, പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ ഡിവൈഎസ്പിയായും പ്രവർത്തിച്ചിട്ടുണ്ട്. പി രാജ്കുമാർ ഇപ്പോൾ കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണറാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയായും വിജിലൻസ്, സ്‌പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ ഇൻസ്‌പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.

നിലവിൽ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷൻ വിഭാഗം അസിസ്റ്റൻറ് കമ്മീഷണർ ആയ ജെ കെ ദിനിൽ തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ ഡി സി ആർ ബി അസിസ്റ്റന്റ് കമ്മീഷണർ, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ, നെടുമങ്ങാട് ഡിവൈഎസ്പി എന്നീ തസ്തികകളിൽ ജോലി ചെയ്തു.

ഇൻസ്‌പെക്ടർ കെ ആർ ബിജു നിലവിൽ ചവറ പോലീസ് സ്റ്റേഷനിൽ ജോലി നോക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ഫോർട്ട്, നെയ്യാറ്റിൻകര, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഇൻസ്‌പെക്ടർ പി ഹരിലാൽ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ജോലി നോക്കുന്നു. എറണാകുളം ജില്ലയിലെ വരാപ്പുഴ, പത്തനംതിട്ടയിലെ തിരുവല്ല എന്നിവിടങ്ങളിൽ ഇൻസ്‌പെക്ടറായിരുന്നു. സബ് ഇൻസ്‌പെക്ടർ കെ സാജൻ നിലവിൽ തിരുവനന്തപുരം റൂറൽ ജില്ലാ, ക്രൈംബ്രാഞ്ചിൽ ജോലി നോക്കുന്നു. വെള്ളറട എസ് ഐയായും ബാലരാമപുരം എ എസ് ഐയായും ജോലി ചെയ്തിട്ടുണ്ട്.

Read Also: കാത്തിരുന്ന ആ ഫീച്ചർ ഒടുവിൽ എക്സിലും എത്തുന്നു, ഔദ്യോഗിക സ്ഥിരീകരണവുമായി എക്സ് സിഇഒ ലിൻഡ യക്കരിനോ

shortlink

Related Articles

Post Your Comments

Related Articles


Back to top button